![](/wp-content/uploads/2019/02/fire-.jpg)
കാട്ടാക്കട : കോഴി ഫാമിന് തീപിടിച്ച് മൂവായിരത്തിലധികം കോഴികള്‍ ചത്തു. പൂവച്ചല്‍ ഉറിയാക്കോടിനുസമീപമാണ് കോഴിഫാമിന് തീപിടിച്ചത്. തീയില്‍പ്പെട്ട് മൂവായിരത്തോളം കോഴികള്‍ ചത്തു. ഉറിയാക്കോട് എല്‍.പി.സ്‌കൂള്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന മിഥുന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമിനാണ് ചൊവ്വാഴ്ച രാവിലെ പത്തോടെ തീ പിടിച്ചത്.
കാട്ടാക്കടയില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി തീ കെടുത്തിയെങ്കിലും കോഴിപ്പുര പൂര്‍ണമായും കത്തിപ്പോയി. 3500-ലേറെ കോഴികള്‍ ചത്തതായി ഉടമ പറഞ്ഞു. കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്ന് വളര്‍ത്തി ഇറച്ചിക്കോഴിയാക്കി വില്‍പ്പന നടത്തുന്നതാണ് ഈ കേന്ദ്രം. തീ പടരാനുള്ള സാഹചര്യം വ്യക്തമല്ലെന്ന് അഗ്‌നിരക്ഷാസേന അധികൃതര്‍ അറിയിച്ചു.
അതേസമയം തനിക്ക് വന്‍നഷ്ടം ഉണ്ടായതായി കോഴിഫാം ഉടമ മിഥുന്‍ പറഞ്ഞു
Post Your Comments