ന്യൂഡൽഹി: അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണെന്ന ആരോപണം സജീവമാക്കി ബിജെപി. ഈ മാസം 21 ന് ക്ഷേത്രത്തിന് ശിലയിടുമെന്ന് ശങ്കരാചാര്യ സ്വരൂപാന്ദ സരസ്വതി പ്രഖ്യാപിക്കുമ്പോള്‍ സുപ്രീം കോടതി വിധിക്കായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാത്തിരിക്കുമെന്ന പ്രതീക്ഷയിലാണ് യു പി സുന്നി വഖഫ് ബോര്‍ഡ്. കേസില്‍ കക്ഷിയല്ലാത്തവരുടെ അഭിപ്രായ പ്രകടനമാണ് വിഷയത്തെ വഷളാക്കുന്നതെന്നാണ് സുന്നി വഖഫ് ബോര്‍ഡ് നിലപാട്.
എന്നാൽ അയോധ്യ കേസ് വൈകിപ്പിക്കുന്നത് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലാണെന്നത് പരസ്യമായ രഹസ്യമാണ്. കേസിലെ വിധി 2019ലെ ലോക്സഭാതെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ 2019 വരെ കോടതി അന്തിമവിധി പ്രഖ്യാപിക്കരുതെന്നും കപിൽ സിബൽ ഡിസംബറിൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത് വൻ വിവാദമായിരുന്നു. എന്നാൽ, കപിൽ സിബലിന്റെ പ്രസ്താവനയ്ക്കെതിരെ സുന്നി വഖ്ഫ് ബോർഡ് തന്നെ രംഗത്തുവന്നു.
കപിൽ സിബൽ തങ്ങളുടെ അഭിഭാഷകനാണ്. അദ്ദേഹം ഒരു രാഷ്ട്രീയ പാർടിയിൽ പ്രവർത്തിക്കുന്ന ആളാണ്. അതിനാൽ സിബലിന്റെ ആവശ്യം പരിഗണിക്കരുത്. കേസിൽ ഏറ്റവും ഉടൻതന്നെ പരിഹാരം ഉണ്ടാകണമെന്ന് സുന്നി വഖഫ് ബോർഡ് അംഗം ഹാജി മെഹബൂബ് അന്ന് പ്രതികരിച്ചു. ഗുജറാത്ത് നിയമസഭാതെരഞ്ഞെടുപ്പ് സമയത്തായിരുന്നു ഈ വിവാദം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റു ബിജെപി നേതാക്കളും കപിൽസിബലിനെതിരെ രംഗത്തെത്തി.
കേസിൽ സിബലിനെ തള്ളി പറഞ്ഞ സുന്നി വഖഫ്ബോർഡിനെ മോഡി പ്രശംസിക്കുകയും ചെയ്തിരുന്നു.വിചാരണയ്ക്ക് തടസ്സമുണ്ടാക്കുന്നതിന് സിബൽ എന്തിനാണ് ശ്രമിക്കുന്നതെന്നും തങ്ങൾ അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും സുന്നി വഖഫ് ബോർഡ് പ്രതികരിച്ചിരുന്നു.
Post Your Comments