
ഡല്‍ഹി: തെലുങ്കു ചാനല്‍ 10 ടിവി, ആന്ധ്രപ്രദേശിലെ സിപിഐ എം മുഖപത്രം പ്രജാശക്തി എന്നിവയെക്കുറിച്ച് മാധ്യമങ്ങളില്‍ നടക്കുന്നത് അടിസ്ഥാന രഹിതമായ പ്രചാരണം. 10 ടിവി ചാനലിന്റെ വില്‍പ്പനയെക്കുറിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അന്വേഷിക്കുന്നുവെന്നം, പ്രജാശക്തി പത്രം നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയെന്നുമാണ് പ്രചാരണം.
തെലങ്കാനയിലും ആന്ധ്രപ്രദേശിലും പ്രവര്‍ത്തിക്കുന്ന 10 ടിവി ചാനലിന്റെ വില്‍പ്പനയെക്കുറിച്ച് സിപിഐ എം പൊളിറ്റ്ബ്യൂറോ അന്വേഷണം നടക്കുന്നില്ല. 10 ടിവിയില്‍ ഉണ്ടായിരുന്ന ഓഹരികള്‍ വില്ക്കാന് രണ്ടു സംസ്ഥാനത്തെയും പാര്‍ടി കമ്മിറ്റികള്‍ പിബിയുടെ അനുമതിയോടെയാണ് തീരുമാനിച്ചത്. ചാനല്‍ നടത്തിപ്പ് സാമ്പത്തികമായി പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് ഓഹരി വിറ്റത്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ ബന്ധുക്കള്‍ക്കാണ് ചാനല്‍ വിറ്റതെന്ന പരാമര്‍ശം പൂര്‍ണമായും കളവാണ്.
Post Your Comments