കൊച്ചി: വീഗാലാന്‍റിന്‍ റെെഡില്‍ നിന്ന് വീണ് പരിക്കേറ്റ യുവാവ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചതില്‍ ഹെെക്കോടതി വിഷയത്തെപ്പറ്റി അന്വേഷിക്കുന്നതിനായി അമിക്കസ് ക്യൂറിയെ നിയമിച്ചു. അഡ്വക്കേറ്റ് സി കെ കരുണാകരനെ അമിക്കസ് ക്യൂറിയായി നിയമിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.
2002ല്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡില്‍നിന്നും വീണ് പരിക്കേറ്റ തൃശൂര്‍ സ്വദേശിയായ യുവാവാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബക്കറ്റ് ഷവര്‍ എന്ന പേരിലുള്ള റൈഡില്‍ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപ ചെലവു വന്നു. ശരീരം തളര്‍ന്നു പോയ വിജേഷ് ഇപ്പോഴും വീല്‍ചെയറിലാണ്.
നഷ്ടപരിഹാരം വേണ്ടപ്പെട്ടവരോട് ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ കൂട്ടക്കാത്തതിനെ തുടര്‍ന്നാണ് വിജേഷ് കോടതിയെ സമീപിച്ചത്. കേസ് പരിഗണിക്കുമ്ബോള്‍ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയ്ക്ക് നേരെ രൂക്ഷമായ വിമര്‍ശനമാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയതായി റിപ്പോര്‍ട്ടുകള്‍.
Post Your Comments