ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തല്‍ മൂന്ന് മലയാളികളെ കാണാനില്ല. അപകടത്തില്‍ ഇതുവരെ ഒമ്പത് പേര്‍ മരിച്ചതായണ് സ്ഥിരീകരണം. അതിനിടയിലാണ് ഹോട്ടലില്‍ താമസിച്ചിരുന്നു പത്തോളം മലയാളി കുടുംബങ്ങള്‍ താമസിച്ചിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഡല്‍ഹി മെട്രോ സ്‌റ്റേഷന് തൊട്ടടുത്തുള്ള അര്‍പിത് ഹോട്ടലിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് നിലകളുള്ള ഹോട്ടലിലാണ് അപകടം നടന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിനു കാരണം എന്നാണ് പ്രഥമിക റിപ്പോര്‍ട്ട്.
പതിമൂന്നു പേരടങ്ങുന്ന പത്ത് മലയാളി കുടുംബങ്ങളാണ് ഹോട്ടലില്‍ താമ,ിച്ചിരുന്നത്. ഇതിലെ മൂന്നു പേരെയാണ് ഇപ്പോള്‍ കാണാതായിരിക്കുന്നത്. അതേസമയം മറ്റു പത്തു പേര്‍ സുരക്ഷിതരാണ്. അതേസമയം മരിച്ചവരില്‍ കാണാതായ മലയാളികള്‍ ഉണ്ടോ എന്നും അവരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചിട്ടുണ്ടോ എന്നും അറിയില്ല. ഒരു കുടുംബത്തിലെ അമ്മയേയും മകനേയും മകളേയുമാണ് കാണാതായിരിക്കുന്നത്.
ഖാദിയാബാദില്‍ ഒരു കല്ല്യാണത്തിന് പങ്കെടുക്കാന്‍ വന്ന സംഘത്തിലെ മലയാളികളാണ് അപകടത്തില്‍പെട്ടെത്. കൊച്ചി ഇടപ്പള്ളി ചേരനല്ലൂര്‍ സ്വദേശികളാണ് അപകടത്തില്‍ പെട്ടത്. സംഘത്തിലെ പതിമൂന്ന് പേരും ഒരു കുടുംബത്തിലെ ആളുകളാണ്. അതേസമയം കാണാതായവര്‍ക്കു വേണ്ടി ആശുപത്രികളിലും മറ്റും തിരച്ചില്‍ നടത്തുകയാണ് ബന്ധുക്കള്‍. അപകടത്തില്‍ ഇതുവരെ 11 പേരെ കാണാതായി.
Post Your Comments