Latest NewsUAEGulf

വധഭീഷണി മുഴക്കിയ ശേഷം മാരകായുധങ്ങള്‍ കൊണ്ട് ആക്രമം; മയക്ക് മരുന്നിന് അടിമപ്പെട്ട വ്യക്തിക്ക് യുഎഇയില്‍ ജയില്‍ശിക്ഷ

അബുദാബി:   സുഹൃത്തിനെതിരെ വാട്ട്സാപ്പിലൂടെ വധഭീഷണി മുഴക്കി ശേഷം മാരാകായുധങ്ങള്‍കൊണ്ട് ഗുരുതരമായി മുറിവേല്‍പ്പിക്കുകയും ചെയ്ത കേസില്‍ എമിറാത്തിക്ക് യുഎഇയിലെ കുറ്റാന്വേഷക കോടതി ജയില്‍ ശിക്ഷ വിധിച്ചു. 7 വര്‍ഷമാണ് ജയില്‍ ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ മയക്ക് മരുന്ന് ഉപയോഗത്തിന് ഇയാള്‍ രണ്ട് വര്‍ഷം കൂടി അധിക ജയില്‍ വാസവും 50000 ദിര്‍ഹം പിഴയും അടക്കണം. കൃത്യത്തിന് കുറ്റാവാളിയെ സഹായിച്ചതിനും മയക്ക് മരുന്ന് ഉപയോഗിച്ചതിനും ഇയാളുടെ മറ്റ് 2 സുഹൃത്തുക്കള്‍ക്ക് കോടതി 6 മാസം ശിക്ഷ വിധിച്ചിട്ടുണ്ട്.

വാട്ട്സാപ്പിലൂടെ പ്രതിയും ആക്രമത്തിന് ഇരയാക്കപ്പെട്ട വ്യക്തിയും തമ്മില്‍ തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് വധഭീഷണി മുഴക്കുകയും പ്രതിയുടെ സുഹ‍ത്തും കൂടിയായ വ്യക്തിയെ കത്തിക്ക് ഗുരുതരമായി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കേസിലെ വാദി ഇപ്പോള്‍ അത്യാസന്ന നിലയിലാണ്. അബുദാബിയിലെ മേല്‍ക്കോടതിയില്‍ പ്രതികള്‍ അപ്പീല്‍ നല്‍കിയെങ്കിലും കോടതി തളളി.

shortlink

Related Articles

Post Your Comments

Related Articles


Back to top button