തിരുവനന്തപുരം: സംസ്ഥാന ഗതാഗത കമ്മീഷണര്‍ സ്ഥാനത്തുനിന്ന് കെ പത്മകുമാറിനെ നീക്കി. കോസ്റ്റല്‍ പോലിസ് എഡിജിപി സുദേഷ് കുമാറിനെ ഗതാഗത കമ്മീഷറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. നിലവിലുള്ള കമ്മീഷണര്‍ കെ പത്മകുമാറിന് പകരം നിയമന ഉത്തരവ് പ്രത്യേകം നല്‍കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം.
ജലവിഭവ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്തയ്ക്ക് കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് ചെയര്‍മാന്റെ അധിക ചുമതല നല്‍കും. കേന്ദ്ര ഡെപ്യൂട്ടേഷന് കഴിഞ്ഞ് തിരികെയെത്തിയ എന്‍ പ്രശാന്തിനെ കേരള ഷിപ്പിങ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു.
Post Your Comments