Latest NewsKeralaIndia

ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസ്

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെതിരായ മൂന്നാമത്തെ കൊലക്കേസാണ്. 1994-ല്‍ ആര്‍എസ്‌എസ് കൂത്തുപറമ്പ് താലൂക്ക് സഹകാര്യവാഹായിരുന്ന പി.പി. മോഹനനെ കൊലപ്പെടുത്തിയ കേസാണ് ഒന്ന്. ആര്‍എസ്‌എസ് ജില്ലാ ശാരീരിക് പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസ് മറ്റൊന്ന്. പി. ജയരാജന്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയാണ്.

ഇതുകൂടാതെ നിരവധി കൊലപാതകക്കേസുകളില്‍ ജയരാജന്‍ ആരോപണത്തിന്റെ നിഴലിലായിരുന്നെങ്കിലും കേസുകൾ ചാർജ് ചെയ്യപ്പെട്ടിരുന്നില്ല.കേരളം ഏറെ ചര്‍ച്ച ചെയ്ത ഷുക്കൂര്‍ വധക്കേസില്‍ സിബിഐ നടത്തിയ പഴുതടച്ച അന്വേഷണമാണ് ജയരാജനെ കുടുക്കിയത്. സമാനതകളില്ലാത്ത കൊലപാതകമായിരുന്നു ഷുക്കൂറിന്റേത്. സംശയത്തിന്റെ പേരില്‍ ജയരാജന്റെ നിര്‍ദ്ദേശപ്രകാരം നടന്ന കൊലപാതകമായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button