ഒമാന്‍: എ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദുഫെയില്‍ അന്തിക്കാട് നിര്‍മിച്ച് പ്രശസ്ത സംവിധായകന്‍ അക്കു അക്ബര്‍ സംവിധാനം ചെയ്ത ‘കടലാഴം’ ഹ്രസ്വ സിനിമ ഖുറം അല്‍ അറൈമി കോംപ്ലെക്‌സിലുള്ള ലൂണാര്‍ സിനിമയില്‍ നിറഞ്ഞ സദസ്സിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചു.
പ്രവാസി മലയാളികളുടെ പ്രശംസയ്ക്ക് പാത്രമായ, 2011 ല്‍ ഏഷ്യാനെറ്റ് റേഡിയോവില്‍ പ്രക്ഷേപണം ചെയ്ത, സൈനുദ്ദീന്‍ ഖുറൈശി യുടെ ‘ഞാന്‍ പ്രവാസിയുടെ മകന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് അക്കു അക്ബര്‍ ഇതിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത്.
പറഞ്ഞു കേട്ടതും അനുഭവിച്ചറിഞ്ഞതുമായ കഥകളില്‍ നിന്നും വിഭിന്നമായി പ്രവാസ ജീവിതത്തിന്റെ സമസ്യകള്‍ വരച്ചു കാട്ടുന്ന ചിത്രമാണ് കടലാഴം. പ്രിയപ്പെട്ടവരെ മനസിലാക്കാനും അവരുടെ ജീവിതവുമായി താദാദ്മ്യം പ്രാപിക്കാനും ബോധപൂര്‍വം ശ്രമിക്കാതിരിക്കുന്ന കുടുംബങ്ങള്‍ക്കും, യാഥാര്‍ഥ്യത്തില്‍ നിന്നും വ്യത്യസ്തമായി തങ്ങളുടെ ജീവിതം നാട്ടുകാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്ന പ്രവാസികള്‍ക്കും, ഉള്ള ഒരു ഉണര്‍ത്തുപാട്ടാണ് കടലാഴം എന്ന് ദുഫെയില്‍ അന്തിക്കാട് പറഞ്ഞു.
Post Your Comments