മുംബൈ : മഹാരാഷ്ട്രയില്‍ രമ്യതയിലെത്തിയെന്ന കരുതിയ ബിജെപി-ശിവസേന സഖ്യത്തില്‍ വീണ്ടും കല്ലുകടി. ശിവസേനയുടെ പാര്‍ട്ടി മുഖപത്രമായ സാമ്നയാണ് ബിജെപിക്കെതിരെ വീണ്ടും പരിഹാസവുമായി മുഖപ്രസംഗം എഴുതിയത്.
വോട്ടുയന്ത്രവും ആത്മവിശ്വാസവും ഉണ്ടെങ്കില്‍ രാജ്യത്തെ 545 സീറ്റുകളില്‍ മാത്രമല്ല അങ്ങ് ലണ്ടനിലും അമേരിക്കയിലും വരെ താമര വിരിയിക്കാമെന്നായിരുന്നു സാമ്നയുടെ പരിഹാസം. കഴിഞ്ഞ ദിവസം പൂനെയില്‍ നടന്ന ബി.ജെ.പി പ്രവര്‍ത്തകരുടെ യോഗത്തില്‍ ഒറ്റയ്ക്ക് മത്സരിച്ചാല്‍ 45 സീറ്റുകള്‍ നേടുമെന്ന് അമിത് ഷായും 43 സീറ്റുകള്‍ നേടുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ദാന്‍വേയും അവകാശപ്പെട്ടിരുന്നു. ഇതാണ് ശിവസേനയെ വീണ്ടും ചൊടിപ്പിച്ചത്.
എല്ലാവരും അധികാരത്തെ സ്നേഹിക്കുന്നു. എന്നാല്‍ അത് അവര്‍ വിചാരിക്കുന്നത്ര എളുപ്പമല്ല. 48 ല്‍ 43 സീറ്റും നേടാമെന്ന് അവര്‍ പറയുന്നുണ്ടെങ്കില്‍ സംസ്ഥാനത്തെ കുറിച്ച് അവര്‍ക്ക് അത്ര അറിവ് മാത്രമേയുള്ളൂവെന്ന് വേണം കരുതാനെന്നും ശിവസേന പറഞ്ഞു.
Post Your Comments