അമ്മയുടെ ഗര്‍ഭപാത്രത്തില്‍ വെച്ച് തന്നെ ഗര്‍ഭസ്ഥ ശിശുവിന് ശസ്ത്രക്രിയ. ബേതന്‍ സിംപ്‌സണ്‍ എന്ന യുവതിയുടെ 24 ആഴ്ച്ച മാത്രം പ്രായമുള്ള ഗര്‍ഭസ്ഥശിശുവിനെയാണ് വയറ്റിൽ വെച്ച് ശസ്ത്രക്രിയ ചെയ്‌തത്. ഗര്‍ഭത്തിന്റെ ഇരുപതാമത്തെ ആഴ്ച്ചയിലെ സാധാരണ സ്‌കാനിങിനിടെയാണ് കുഞ്ഞിന്റെ തലയ്ക്ക് വേണ്ടത്ര വളർച്ചയില്ലെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കുഞ്ഞിന് ഗര്‍ഭസ്ഥ ശിശുക്കളില്‍ കണ്ടുവരുന്ന സ്‌പൈന ബിഫീഡയാണെന്ന് കണ്ടെത്തി.
ഒന്നുകില്‍ കുഞ്ഞിനെ അബോര്‍ട്ട് ചെയ്യുക, കുഞ്ഞിനെ അസുഖത്തോടെ പ്രസവിക്കുക, അതുമല്ലെങ്കില്‍ ഗര്‍ഭസ്ഥാവസ്ഥയില്‍ ഭ്രൂണത്തെ ശസ്ത്രക്രിയ ചെയ്യുക എന്നീ മൂന്ന് ഓപ്‌ഷനുകളാണ് ഡോക്ടർമാർ ബേതന് നൽകിയത്. ഒടുവിൽ ശസ്ത്രക്രിയ തെരഞ്ഞെടുക്കാൻ ബേതനും കുടുംബവും തീരുമാനിക്കുകയായിരുന്നു. ലണ്ടനിലെ തന്നെ മികച്ച ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് ബേതന്റെ ഗര്‍ഭപാത്രം തുറന്ന് കുഞ്ഞിന്റെ സുഷ്മനനാഡിയില്‍ ശസ്ത്രക്രിയ നടത്തി നാഡിയുടെ അപാകത പരിഹരിച്ചത്. വിജയകരമായി പൂര്‍ത്തിയായ ശസ്ത്രക്രിയയ്ക്ക് ശേഷം തങ്ങളുടെ കുഞ്ഞ് ജീവിക്കാന്‍ എത്രത്തോളം അര്‍ഹയാണെന്ന് തെളിയിച്ചെന്നും ചരിത്രത്തിന്റെ തന്നെ ഭാഗമായെന്നും ബേതന്‍ പറയുന്നു.
Post Your Comments