KeralaLatest News

മൂന്നാം തവണയും പുറം നാട്ടുകാരന്‍ വേണ്ട : ആന്റോ ആന്റണിക്കെതിരെ പത്തനംത്തിട്ട ഡിസിസിയില്‍ പടയൊരുക്കം

പത്തനംതിട്ട: മൂന്നാം തവണയും പുറം നാട്ടുകാരനായ ആന്റോ അന്റണിയെ മണ്ഡലത്തില്‍ മത്സരിപ്പിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം ശക്തമായി. ജില്ലയില്‍ നിന്നും അനുയോജ്യരായ സ്ഥാനാര്‍ത്ഥികളുടെ പട്ടിക കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിക്കാന്‍ ഡിസിസി യോഗത്തില്‍ തീരുമാനമായി. രണ്ടും അതിലേറെ തവണ മത്സരിച്ച് ജയിച്ചവര്‍ക്ക് പകരം പുതിയ മുഖങ്ങളെ പട്ടികയില്‍ അവതരിപ്പിച്ചാണ് ഡിസിസി ലിസ്റ്റ്.

പണിയെടുക്കാന്‍ ചിലരും ജയിക്കാന്‍ മറ്റു ചിലരും എന്ന പതിവ് ഇനി അനുവദിക്കാനാവില്ലയെന്ന നിലപാടിലാണ് ഡിസിസി. ജില്ലയ്ക്ക അകത്ത് തന്നെയുളള യോഗ്യരായ മുന്ന് പേരുട പട്ടികയാണ് ഡിസിസി സമര്‍പ്പിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളത്. പത്തനംതിട്ട ജില്ലയില്‍നിന്നുള്ള നേതാക്കന്‍മാരെ തിരഞ്ഞെടുപ്പുകളില്‍ അവഗണിക്കണിക്കുന്നുവെന്ന ആക്ഷേപം ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമാണ്. പുതിയ ആളുകള്‍ക്ക് അവസരം നല്‍കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ നിന്നും ശക്തമായി ഉയരുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button