ടെഹ്‌റാന്‍: ഇസ്ലാമിക വിപ്ലവത്തിന്റെ 40ാം വാര്‍ഷികം ആഘോഷമാക്കി ഇറാന്‍. തിങ്കളാഴ്ച ഫ്രീഡം സ്‌ക്വയറില്‍ സംഘടിപ്പിച്ച മഹാ റാലിയില്‍ പത്തു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. തലസ്ഥാന നഗരിയായ ടെഹ്‌റാനില്‍ ഷാ ഭരണത്തെ പിന്തുണച്ച് അമേരിക്ക നിര്‍മിച്ച സ്മാരകത്തിലാണ് ജനങ്ങള്‍ഒത്തുകൂടിയത്. ഇറാന്റെമേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കയുടെ വെല്ലുവിളിയെപ്പോലും വകവയ്ക്കാതെയാണ് ജനങ്ങള്‍ തെരുവിലിറങ്ങിയത്.
”ഇസ്ലാമിക വിപ്ലവം ഇറാനെ ഏകാധിപത്യത്തില്‍നിന്നും കോളനിവല്‍ക്കരണത്തില്‍നിന്നും മോചിപ്പിച്ചു. സ്വതന്ത്രമായ ഭരണസംവിധാനം നമുക്കിന്നുണ്ട്. അമേരിക്കയും ഇസ്രയേലും ഉയര്‍ത്തുന്ന വെല്ലുവിളികളെ നമ്മള്‍ അതിജീവിച്ചു’ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഹസ്സന്‍ റൗഹാനി പറഞ്ഞു. കഴിഞ്ഞവര്‍ഷം മിലിട്ടറി മാര്‍ച്ചിനിടെ ഉണ്ടായ വെടിവയ്പില്‍ 29 ആളുകള്‍ കൊല്ലപ്പെട്ടതിനാല്‍ കനത്ത സുരക്ഷയാണ് റൗഹാനി സര്‍ക്കാര്‍ റാലിക്കായി ഒരുക്കിയത്.
1979 ഫെബ്രവരിയിലാണ് ഇറാന്റെ ചരിത്രംതന്നെ മാറ്റിമറിച്ച ഇസ്‌ലാമിക ഭരണകൂടം നിലവില്‍വരുന്നത്. ശീതയുദ്ധ കാലഘട്ടത്തിലാണ് അമേരിക്കന്‍ പിന്തുണയോടെ പശ്ചിമേഷ്യ അടക്കിവാണിരുന്ന ഷാ മുഹമ്മദിന്റെ ഭരണത്തെ ഇറാനിലെ ജനങ്ങള്‍ പിഴുതെറിയുന്നത്. ഫെബ്രുവരി ഒന്നിനു തുടങ്ങിയ വിപ്ലവം നാടുകടത്തപ്പെട്ടതിനുശേഷം തിരിച്ചെത്തിയ ആയത്തൊള്ള റുഹല്ല ഖമനേയിയുടെ നേതൃത്തിലായിരുന്നു.
Post Your Comments