തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ആശ്വാസമായി സ്വര്‍ണ്ണവില താഴേയ്ക്ക്. റെക്കോര്‍ഡില്‍ നിന്നാണ് സ്വര്‍ണ്ണ വില താഴേയ്ക്ക് പോന്നത്. ഗ്രാമിന് 3,070 രൂപയും പവന് 24,560 രൂപയുമാണ് കേരളത്തിലെ സ്വര്‍ണ നിരക്ക്.
ഇന്ന് 160 രൂപയാണ് പവന് കുറവ് വന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫെബ്രുവരി നാല്, അഞ്ച് തീയതികളിലാണ് ഈ മാസം സ്വര്‍ണത്തിന് ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 24,880 രൂപയും ഗ്രാമിന് 3,110 രൂപയുമായിരുന്നു ഫെബ്രുവരി നാല്, അഞ്ച് ദിവസങ്ങളിലെ സ്വര്‍ണ്ണവില.
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതായിരുന്നു സ്വര്‍ണവില വര്‍ധിക്കാന്‍ കാരണമായത്. അതോടൊപ്പം അന്താരാഷ്ട്രവിപണിയില്‍ സ്വര്‍ണവില വര്‍ദ്ധിച്ചതും വിപണിയില്‍ സ്വര്‍ണവില കൂടാന്‍ കാരണമാകുകയായിരുന്നു. അതോടൊപ്പം രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയും ഗണ്യമായി കുറഞ്ഞിരുന്നു
Post Your Comments