Latest NewsKerala

എം.കെ രാഘവന്‍ എം.പിക്കെതിരെ കേസ്

പ്രസിഡന്റും സംഘം മാനേജിങ് ഡയറക്ടര്‍ ബൈജു രാധാകൃഷ്ണനും മറ്റ് 11 പേരും ചേര്‍ന്ന് സൊസൈറ്റിക്ക് 77 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയെന്നാണ് കേസ്

കണ്ണൂര്‍: എം.കെ.രാഘവന്‍ എം.പിയ്‌ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തു. കണ്ണൂര്‍ ആസ്ഥാനമായ അഗ്രീന്‍കോ സൊസൈറ്റി സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. സംഘത്തിന്റെ മുന്‍ പ്രസിഡന്റ് എം.കെ.രാഘവന്‍ എം.പി. ഉള്‍പ്പെടെ 13 ആളുകള്‍ക്കെതിരെയാണ് കേസ്. പരില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് ഉത്തരമേഖലാ സഹകരണ വിജിലന്‍സ് ഡിവൈ.എസ്.പി. നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിര്‍ദേശാനുസരണമാണ് കേസ്.

പ്രസിഡന്റും സംഘം മാനേജിങ് ഡയറക്ടര്‍ ബൈജു രാധാകൃഷ്ണനും മറ്റ് 11 പേരും ചേര്‍ന്ന് സൊസൈറ്റിക്ക് 77 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയെന്നാണ് കേസ്. സൊസൈറ്റിയുടെ നേതൃത്വത്തില്‍ ക്രമക്കേട് നടന്നതായാണ് വിജിലന്‍സ് റിപ്പോര്‍ട്ട്. കൈതച്ചക്ക ഫാമിനായി സ്ഥലം വാങ്ങിയതും മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ യന്ത്രസാമഗ്രികള്‍ വാങ്ങിയതും സഹകരണ രജിസ്ട്രാറുടെ അനുമതിയില്ലാതെയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ സംഘത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത നിലനിര്‍ത്തിയിട്ടില്ല.

2002-ല്‍ രൂപവത്കരിച്ച അഗ്രീന്‍കോ സഹകരണസംഘത്തിന്റെ 2014 വരെയുള്ള പ്രസിഡന്റായിരുന്നു എം.കെ.രാഘവന്‍.  വാങ്ങിയ വായ്പകള്‍ തിരിച്ചടച്ചില്ലെന്നുംക്രമക്കേടുകളും കടക്കെണിയും മൂലം സംഘത്തിന്റെ പ്രവര്‍ത്തനം സ്തംഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ സര്‍ക്കാര്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയത്. കൂടാതെ 21 സഹകരണസംഘങ്ങളില്‍നിന്ന് സര്‍ക്കാര്‍ അനുമതിയില്ലാതെ മൂന്നരക്കോടിയോളം രൂപ നിക്ഷേപം സ്വീകരിച്ചു എന്നും അന്വേഷണത്തില്‍ കണ്ടെത്തി.

അതേസമയം തനിക്കെതിരെ കേസ് എടുത്തത് രാഷ്ട്രീയപ്രേരിതമായാണെന്ന് എം.കെ.രാഘവന്‍ എം.പി. പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ ഈ നീക്കമെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button