ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടേയും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടേയും യുപിയിലെ റോഡ് ഷോയില്‍ വന്‍ ജനാവലി പങ്കെടുത്തിരുന്നെന്ന് വരുത്തി തീര്‍ക്കാന്‍ കോൺഗ്രസിന്റെ വ്യാജ പ്രചാരണം. ഇതിനായി പഴയ തെലങ്കാന റാലിയുടെ ഫോട്ടോ ഉപയോഗിച്ച് വ്യാജ പ്രചരണം നടത്തിയ കോണ്‍ഗ്രസിന്‍റെ തട്ടിപ്പ് പുറത്തായിയിരിക്കുകയാണ്.
കോണ്‍ഗ്രസ് വക്താവ് പ്രിയങ്കാ ചതുര്‍വേദിയാണ് തന്റെ ട്വീറ്റിനൊപ്പം യുപി റോഡ് ഷോയുടെ യഥാര്‍ത്ഥ ചിത്രത്തിന് പകരം രണ്ട് മാസം മുമ്പ് നടന്ന തെലങ്കാന റാലിയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത് വ്യാജ പ്രചരണത്തിന് ശ്രമിച്ചത്. ഫോട്ടോ വലുതാക്കുമ്പോള്‍ ദക്ഷിണേന്ത്യന്‍ ഭാഷകളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളും ദൃശ്യമാകുന്നുണ്ടെന്നത് യുപി റാലിയുടെ ഫോട്ടോ അല്ലെന്നതിന് തെളിവാണ്.
സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടിക്കും പ്രിയങ്ക ചതര്‍വേദിക്കുമെതിരെ സമൂഹമാധ്യമങ്ങളില്‍ ധാരാളമായി ട്രോളുകളും പ്രചരിക്കുന്നുണ്ട്.മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസുറുദ്ദീന്‍ 2018 ഡിസംബര്‍ അഞ്ചിന് തന്റെ ട്വീറ്റിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് പ്രിയങ്കാ ചതുര്‍വേദി യുപിയിലെ റാലിയുടെ ഫോട്ടോ എന്ന വ്യാജേന പോസ്റ്റ് ചെയ്തത്.
Post Your Comments