മുംബൈ: പ്രിയങ്ക ചതുര്‍വേദിക്ക് പാര്‍ട്ടിയുടെ ഉപനേതാവ് (ഡപ്യൂട്ടി ലീഡര്‍) സ്ഥാനം നല്‍കി ശിവസേന. സ്ത്രീകള്‍ പാര്‍ട്ടിയില്‍ സുരക്ഷിതരല്ല എന്ന് വ്യക്തമായി പ്രഖ്യാപിച്ചാണ് ദേശീയ വക്താക്കളിലൊരാളായിരുന്ന പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസ് വിട്ടത്.
ഏപ്രില്‍ 19നാണ് പ്രിയങ്ക ശിവസേനയില്‍ ചേര്‍ന്നത്. പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2010 ലാണ് പ്രിയങ്ക ചതുര്‍വേദി കോണ്‍ഗ്രസിലെത്തുന്നത്. കോണ്‍ഗ്രസിലെത്തുന്ന സമയത്ത് ബ്ലോഗറും എഴുത്തുകാരിയുമായിരുന്നു ഇവര്‍.
2010ല്‍ കോണ്‍ഗ്രസിലെത്തിയ പ്രിയങ്ക 2012 ആയപ്പോഴേക്കും കോണ്‍ഗ്രസിന്റെ മുംബൈ യൂത്ത് വിംഗിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുയര്‍ന്നു.സൈബറിടങ്ങളില്‍ കോണ്‍ഗ്രസിന്റെ അതിശക്തയായ വക്താവായിരുന്ന പ്രിയങ്ക ചതുര്‍വേദി 2013 മെയ് മുതലാണ് എഐസിസിയുടെ ദേശീയ വക്താക്കളിലൊരാളായത്.തന്നോട് അപമര്യാദയായി പെരുമാറിയതിന് സസ്പെന്‍ഡ് ചെയ്ത എട്ട് പാര്‍ടി നേതാക്കളെ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്ക ചതുര്‍വേദി പാര്‍ടി വിട്ടത്.
Post Your Comments