ഫേസ്ബുക്ക് അക്കൗണ്ടിലൂടെയുള്ള ചാറ്റിംഗിനൊടുവില്‍ വീട്ടുകാര്‍ അറിയാതെ ഡിഗ്രി വിദ്യാര്‍ത്ഥിനി കാമുകനെ തേടി പാലക്കാട്ടേക്ക് വണ്ടികയറി. കോട്ടയത്താണ് സംഭവം. എന്നാൽ പരസ്പരം കാണുംമുമ്പേ ഇരുവരും പോലീസിന്റെ പിടിയിലായി. പരിചയപ്പെട്ട് മൂന്നാം ദിവസം പെണ്‍കുട്ടിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് വീട്ടിലേക്ക് വരാന്‍ തമശയായിട്ട് പറഞ്ഞതെന്നും വരുമെന്ന് കരുതിയില്ലെന്നും പതിനെട്ടുകാരനായ കാമുകന്‍ പോലീസിനോട് പറഞ്ഞു.
കോളജിലേക്ക് രാവിലെ പോയ പെണ്‍കുട്ടി സന്ധ്യയായിട്ടും മടങ്ങിവരാതിരുന്നതിനെ തുടര്‍ന്നാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിച്ചത്. ഒടുവിൽ പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ പെണ്‍കുട്ടിയുടെ കൂട്ടുകാരിയില്‍ നിന്ന് ചില സൂചന ലഭിച്ചതോടെയാണ് പോലീസ് അതുവഴിക്ക് തിരിഞ്ഞത്. കൂട്ടുകാരിയിൽ നിന്ന് മൊബൈൽ നമ്പർ വാങ്ങി വിളിച്ചതോടെ ശരിക്കും ഞെട്ടിയത് കാമുകനാണ്. പെണ്‍കുട്ടിയെ താന്‍ ക്ഷണിച്ചതാണെന്നും എന്നാല്‍ വരുമെന്ന് വിചാരിച്ചില്ലെന്നുമായിരുന്നു ഇയാളുടെ മറുപടി. ഒലവക്കോട് പോലീസ് സ്റ്റേഷനിലെത്തിച്ച പെണ്‍കുട്ടിയെ പിന്നീട് മാതാപിതാക്കള്‍ക്കൊപ്പം വിട്ടു.
Post Your Comments