KeralaLatest NewsEntertainment

‘വെറുപ്പിക്കലല്ല ചേട്ടന്‍മാരെ, ഇത് ജീവിതം തന്ന വേദനകള്‍ക്കിടയിലും കണ്ടെത്തിയ സന്തോഷം’; ഈ പെണ്‍കുട്ടി പറയുന്നു

കൊച്ചി : സമൂഹത്തില്‍ പലരും പല തരത്തിലാണ് സൈബര്‍ ലോകത്ത് ഇടപഴകുന്നത്.
ചിലര്‍ക്ക് തങ്ങളുടെ തിരക്കിട്ട ജീവിതത്തിനിടയിലെ ചെറിയ വിനോദമാണെങ്കില്‍ മറ്റു പലര്‍ത്ത് സ്വന്തം കഴിവുകള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനുള്ള വേദികളാണ്. ടിക് ടോക് അടക്കമുള്ള പുതിയ ആപ്പുകള്‍ വന്നതോടെ സ്വന്തം അവസരങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ വന്നു ചേര്‍ന്നു.

എന്നാല്‍ നമ്മള്‍ കാണാതെ പോകുന്ന മറ്റു ചിലരുണ്ട്. അവര്‍ക്ക് ജിവിതത്തിലെ തീരാദുഖങ്ങളില്‍ നിന്നും ഒളിച്ചിരിക്കാനുള്ള മറ്റൊരു ലോകമായിരിക്കും ഈ സൈബര്‍ ഇടങ്ങള്‍, ശാരീരിക വൈഷ്യമതകളെ തുടര്‍ന്ന് ബുദ്ധമുട്ട് നേരിടുന്നവര്‍ പലരും തങ്ങളുടെ ദുഖങ്ങള്‍ ഇത്തരം സൈബര്‍ ഇടങ്ങളിലൂടെ മറയ്ക്കുന്നു, ജിവിതത്തിലെ സന്തോഷങ്ങളെ തേടുന്നു, എന്നാല്‍ ഇവിടെയും അവര്‍ക്ക് കയ്‌പേറിയ അനുഭവങ്ങള്‍ ഏല്‍ക്കേണ്ടി വന്നല്ല, അവര്‍ക്കത് താങ്ങാവുന്നതിലും അപ്പുറമായിരിക്കും. അത്തരമൊരു അനുഭവമാണ് ഈ പെണ്‍കുട്ടിക്കും നേരിടേണ്ടി വന്നത്.

വൃക്കരോഗിയായ പെണ്‍കുട്ടി തന്റെ ദുഖങ്ങള്‍ മറക്കുവാനാണ് ടിക് ടോകില്‍ വീഡിയോ ചെയ്യാനാരംഭിച്ചത്. എന്നാല്‍ തന്റെ നിറത്തിന്റെ പേരില്‍, മറ്റുള്ളവരുടെ സൗന്ദര്യ ബോധത്തിന്റെ പേരില്‍ കളിയാക്കലുകള്‍ക്കും പരിഹാസങ്ങള്‍ക്കും ഈ പെണ്‍കുട്ടി ഇരയായി. എന്നാല്‍ താന്‍ ആരെയും വെറുപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും തന്റെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങളാണ് ഈ വീഡിയോവെന്നും പെണ്‍കുട്ടി പറയുമ്പോള്‍ മനസാക്ഷി ഉള്ളവരുടെ നെഞ്ച് പിടയും. ഡയാലിസിസ് കഴിഞ്ഞ് വന്നതിന് ശേഷമുള്ള കൈ കാണിച്ചും പെണ്‍കുട്ടി ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. മറ്റുള്ളവരുടെ അവസ്ഥ മനസ്സിലാക്കാതെ പരിഹസിക്കാന്‍ ഇറങ്ങിപുറപ്പെടുന്നവരോട് തന്നെ പരിഗണിച്ചില്ലെങ്കിലും തളര്‍ത്തരുതെന്നെ ഈ പെണ്‍കുട്ടിക്ക് പറയാനുള്ളു.

shortlink

Related Articles

Post Your Comments

Related Articles


Back to top button