ഹൂസ്റ്റണ്‍: പൊള്ളലേറ്റ ഒരു വയസുള്ള കുട്ടിക്ക് ചികിത്സ നല്കാന് വിസമ്മതിച്ച മാതാവ് അറസ്റ്റില്‍. യുഎസിലെ ടെക്സസിലാണു സംഭവം. പത്തൊമ്പത്കാരിയായ സിബില്‍ മെനാര്ഡിനെതിരെയാണ് കേസെടുത്തത്.
സമീപത്തു താമസിക്കുന്നവരാണ് കുട്ടിയുടെ ശരീരത്തില്‍ സിഗരറ്റ് കൊണ്ടുള്ള പൊള്ളല്‍ കണ്ടതായി പോലീസില്‍ അറിയിച്ചത്. തുടര്‍ന്നു പോലീസെത്തി കുട്ടിയെ പരിശോധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുട്ടിയെ ചികില്‍സ നല്‍കാതിരുന്നതായി മാതാവ് സിബില്‍ മെനാര്‍ഡ് പോലീസിനോട് സമ്മതിച്ചു.
അശ്രദ്ധമായി കുട്ടിക്ക് അപകടം വരുത്താന്‍ ശ്രമിച്ചതിന് മാതാവിനെതിരെ കേസെടുക്കുകയും പിന്നീട് 15,000 ഡോളറിന്റെ ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തു
Post Your Comments