Latest NewsKerala

കഴുത്തിലെ ജിപിഎസ് ചിന്നത്തമ്പിക്ക് വില്ലനാകുമോ? ആശങ്കയോടെ മൃഗ സ്‌നേഹികള്‍

മറയൂര്‍: മറയൂരിലെ നാട്ടുകാര്‍ക്ക് ശല്യക്കാരനാണെങ്കിലും ചിന്നത്തമ്പി എന്ന ആനയുടെ കഴുത്തില്‍ ജി.പി.എസ്. സംവിധാനമായ റേഡിയോ കോളര്‍ സ്ഥാപിച്ചതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മൃഗ സ്‌നേഹികള്‍. ശരീരത്തില്‍ ഘടിപ്പിച്ച ജിപിഎസ് ചിന്നത്തമ്പിക്ക് അസ്വസ്ഥത ഉണ്ടാക്കും എന്ന പേടിയിലാണ് ഇവര്‍. ഇത് ചിന്നത്തമ്പിയുടെ ജീവനു തന്നെ ഭീഷണി ആകും എന്നാണ് മൃഗ സ്‌നേഹികളുടെ ആശങ്ക.

കുറച്ചു ദിവസം മുമ്പാണ് വനം വകുപ്പ് ചിന്ന തമ്പിയെ മയക്കു വെടിവെച്ച് പിടികൂടിയത്. തുടര്‍ന്ന് ജിപിഎസ് കോളര്‍ സ്ഥാപിക്കുകയായിരുന്നു. ആനയുടെ ആക്രമണങ്ങള്‍ കുറയ്ക്കാന്# വേണ്ടിയാണിത്. എന്നാല്‍ ആറുമാസം മുന്‍പ് കോയമ്പത്തൂരിനടുത്ത് മാങ്കരൈക്ക് സമീപം ശിറുഗയില്‍നിന്ന് വനം വകുപ്പ് അധികൃതര്‍ മഹാരാജ എന്നറിയപ്പെടുന്ന ഒറ്റയാനെ മയക്കുമരുന്ന് കുത്തിവെച്ച് പിടിച്ച് കഴുത്തില്‍ റേഡിയോ കോളര്‍ സ്ഥാപിച്ച് മുതുമല വനമേഖലയില്‍ ഇറക്കിവിട്ടിരുന്നു. എന്നാല്‍ റേഡിയോ കോളര്‍ അഴിച്ചുകളയുന്നതിനായി മരങ്ങളില്‍ ഇടിച്ച് പരിക്കേറ്റ് ആന ചരിഞ്ഞു. അതേസമയം മയക്കുവാനുള്ള മരുന്ന് അമിതമായി കുത്തിവെച്ചാണ് ആന ചരിഞ്ഞതെന്നും ആരോപണമുണ്ട്.

എന്നാല്‍ മഹാരാജയുടെ ഗതി തന്നെ ചി്ന്നത്തമ്പിക്കും വരുമെന്ന ആശങ്കയിലാണ് ജനങ്ങള്‍. ചിന്നത്തമ്പിയും റേഡിയോ കോളര്‍ അഴിച്ചുകളയുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിവരുന്നുണ്ടെന്ന്. തെങ്ങിലും മരത്തിലും കഴുത്ത് ശക്തമായി ഉരയ്ക്കുന്നതും ഇടിക്കുന്നതും കാണാമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button