പുതിയ ചിത്രം ‘കേസരി’യിലെ രംഗങ്ങള്‍ പുറത്തുവിട്ട് നടന്‍ അക്ഷയ് കുമാര്‍. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കേസരിയുടെ ആദ്യ ട്രെയ്ലര്‍ ഫെബ്രുവരി 21 ന് പുറത്തുവരാനിരിക്കേയാണ് അക്ഷയ് ചിത്രത്തിലെ ചില വീഡിയോ രംഗങ്ങള്‍ പുറത്തു വിട്ടത്.
അവിശ്വസിനീയമായ സംഭവ കഥയാണിതെന്ന് അക്ഷയ് ‘കേസരി’യെ കുറിച്ചു പറയുന്നത്. 1897 ല്‍ നടന്ന സാരാഘര്‍ഹി യുദ്ധത്തില്‍ 10,000 അഫ്ഗാന്‍കാരോട് ഏറ്റുമുട്ടിയ 21 സിഖുകാരുടെ കഥയാണ് ചിത്രം പറയുന്നത്. സാരാഘര്‍ഹി യുദ്ധത്തിന്റെ 120ാം ഓര്‍മ വര്‍ഷത്തിലാണ് ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്.
സിഖ് പട്ടാളക്കാരനായ ഹവീല്‍ദാര്‍ ഇര്‍ഷാര്‍ സിങ് ആയിട്ടാണ് അക്ഷയ് ചിത്രത്തില്‍ വേഷമിടുന്നത്. ധര്‍മ പ്രൊഡക്ഷന്റെ ബാനറില്‍ പഞ്ചാബി സംവിധായകന്‍ അനുരാഗ് സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രമാണിത്. പരനീതി ചോപ്രയാണ് കേസരിയിലെ നായിക. ജാറ്റ് അന്റ് ജൂലിയറ്റ്, പഞ്ചാബ് 1984 എന്നിവയാണ് അനുരാഗിന്റെ മറ്റു ചിത്രങ്ങള്‍. ചിത്രം മാര്‍ച്ച് 21 ന് തിയേറ്ററുകളില്‍ എത്തും.
Post Your Comments