NewsInternational

അബ്ദുറഹിം ഹെയിറ്റിയുടെ മരണം; തുര്‍ക്കിയുടെ ആരോപണം തള്ളി ചൈന

 

ബീജിങ്: കവിയും സംഗീതജ്ഞനുമായ അബ്ദുറഹിം ഹെയിറ്റ് ചൈനയുടെ രഹസ്യകേന്ദ്രത്തില്‍ മരണപ്പെട്ടുവെന്ന തുര്‍ക്കിയുടെ പ്രസ്താവന യുക്തിരഹിതമാണെന്ന് ചൈന. അബ്ദുറഹിം ഹെയ്റ്റി സ്വയം അഭിസംബോധന ചെയ്യുന്ന വീഡിയോ ചൈന പുറത്തുവിട്ടു. ”എന്റെ പേര് അബ്ദുറഹിം ഹെയിറ്റ്. ഇന്ന് ഫെബ്രുവരി 10. ദേശീയ നിയമം ലംഘിച്ചതിനാല്‍ താന്‍ അന്വേഷണം നേരിടുകയാണ്’ വീഡിയോയില്‍ ഹെയിറ്റ് പറയുന്നു.

അദ്ദേഹം ജീവിച്ചിരിപ്പുണ്ടെന്ന് മാത്രമല്ല ആരോഗ്യവാന്‍ കൂടിയാണ്. തുര്‍ക്കി അധികൃതര്‍ തെറ്റ് മനസ്സിലാക്കി പ്രസ്താവന പിന്‍വലിക്കണം. ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുഅ ചുന്‍യിങ് പറഞ്ഞു. സിന്‍ചിയാങ്ങില്‍ താമസിക്കുന്ന ഉയ്ഗൂര്‍ വംശജരെ ചൈന കടുത്ത മനുഷ്യാവകാശ ലംഘനത്തിന് ഇരയാക്കുകയാണെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രാലയ വക്താവ് ഹമി അക്‌സോയ് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എവിടെന്നാണ് ഹെയിറ്റ് മരിച്ച വിവരം തുര്‍ക്കി അറിഞ്ഞത് എന്ന് പ്രസ്താവനയില്‍ ഉണ്ടായിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button