Specials

യുവതലമുറ പ്രണയ ദിനം ആഘോഷിക്കുന്നത് ഇങ്ങനെ

ഒരിക്കലെങ്കിലും പ്രണയം തോന്നിയിട്ടില്ലാത്തവർ ഉണ്ടാവില്ല.പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ഒരു ദിനം തന്നെ സ്വന്തമായിട്ടുണ്ട്. പ്രണയത്തിനായുള്ള ദിവസത്തെ യുവത്വം ശരിക്കും ആസ്വദിക്കുകയാണ്.

കാമ്പസുകളിലെ പ്രണയനിമിഷങ്ങളെ ഫേസ്ബുക്കും വാട്ട്സ് ആപ്പുമൊക്കെ കവര്‍ന്നു തുടങ്ങിയില്ലെങ്കിലും അല്‍പ്പം പ്രണയം ക്യാമ്പസുകളില്‍ ചിലയിടങ്ങളില്‍ ഒക്കെ അവശേഷിക്കുന്നുണ്ട്. ആത്മാര്‍ത്ഥ പ്രണയബന്ധങ്ങള്‍ മുളപൊട്ടുന്നതിനൊപ്പം കാമ്പസുകളില്‍ പ്രണയദിനം തമാശകള്‍ക്കും പൊട്ടിച്ചിരികള്‍ക്കും വഴിവയ്ക്കുന്നു.

പൂവുകളും സമ്മാനങ്ങളും കൈമാറി പ്രണയത്തിനൊപ്പം സൗഹൃദത്തിന്റെ ദിനമായും ചിലര്‍ ഈ ദിവസത്തെ ആഘോഷിക്കുന്നു. ഗിഫ്റ്റ് ഷോപ്പുകളിലും പ്രണയദിനത്തിന്റെ തിരക്ക്.ഹൃദയത്തിലെ സ്നേഹത്തെ സമ്മാനങ്ങളുടേയും പുഷ്പങ്ങളുടേയും രൂപത്തില്‍ പ്രണയിക്കുന്നവര്‍ക്ക് സമ്മാനിക്കാം. യുവത്വത്തിന്റെ രസങ്ങള്‍ക്കപ്പുറം ആത്മാര്‍ത്ഥ പ്രണയത്തിന്റെ ആഘോഷമാകട്ടെ ഓരോ വാലന്റേയ്ന്‍ ദിനവും.

വർഷത്തിലുണ്ടാകുന്ന ഒരു ദിവസമെങ്കിലും യഥാർത്ഥ പ്രണയം ചിലരെങ്കിലും തിരിച്ചറിയാറുണ്ട്.കേവലം സമ്മാനങ്ങളിൽ ഒതുങ്ങുന്നതല്ല പ്രണയദിനം.മറിച്ച് ഒരുപിടി നല്ല ഓർമ്മകൾ കൂടി അവ നൽകാറുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button