Specials

പ്രണയം തുളുമ്പുന്ന വിരഹഗാനങ്ങള്‍

ഒരു സൗഹൃദം പ്രണയത്തിലെത്തുന്നത് ഒരു നദിയുടെ ഒഴുക്കുപോലെയാണ്. ശാന്തമായി, ചെറു താളത്തില്‍ കൈകോര്‍ത്ത് പിടിച്ചു ഒരു നദിയായി ആ പ്രണയം ഇരുവര്‍ക്കുമിടയില്‍ ഒഴുകിതുടങ്ങുന്നു. മലയാളികളുടെ മനസ്സില്‍ എന്നും പ്രണയത്തിന്റെ വസന്തം വിരിച്ചവയാണ് ആല്‍ബങ്ങള്‍. നിരവധി പ്രണയ ഗാനങ്ങള്‍ ആല്‍ബങ്ങളിലൂടെ നമുക്ക് സമ്മാനിച്ച സംവിധായകനും എഴുത്തുകാരനുമാണ് ഈസ്റ്റ്‌ കോസ്റ്റ് വിജയന്‍.

പ്രണയവും വിരഹവും നിറയുന്ന ഈ പ്രണയ ദിനത്തില്‍ ചില മനോഹര പ്രണയഗാനങ്ങള്‍… പ്രണയം മനസ്സും ശരീരവും പരസ്പരം ഒന്നാകുന്ന അവസ്ഥയില്‍ എത്തിച്ചേരുന്നതും പിന്നീട് പിരിയേണ്ടി വരുന്നതും അകന്നതിനു ശേഷവും ആ സ്നേഹം നീറുന്ന നൊമ്പരമായി ഉള്ളില്‍ നിറയുന്നതും അനുഭവേദ്യമാക്കിയ മനോഹരഗാനങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്.. “നിനക്കായ് ” എന്ന ആല്‍ബത്തിലെ “ഒന്നിനുമല്ലാതെ..” എന്ന ഗാനവും”ആദ്യമായ് “എന്ന ആല്‍ബത്തിലെ “ഇനിയാര്‍ക്കുമാരോടും..” എന്ന ഗാനവും “ഓര്‍മ്മക്കായ്” എന്ന ആല്‍ബത്തിലെ “ഓര്‍മ്മക്കായ് ഇനിയൊരു സ്നേഹ ഗീതം…” എന്ന ഗാനവും “സ്വന്തം” എന്ന ആല്‍ബത്തിലെ ” ഇത്രമെലെന്നെ നീ സ്നേഹിച്ചിരുന്നെങ്കില്‍..” എന്ന് തുടങ്ങുന്ന ഗാനവും ഈ മധുര വേദന പങ്കുവയ്ക്കുന്നു.. വിരഹത്തിന്റെ വേദന മനോഹരമായി ആവിഷ്കരിച്ച മറ്റൊരു ഗാനമാണ് “അരികിലില്ലെങ്കിലും അറിയുന്നു ഞാന്‍ നിന്‍റെ കരലാളനത്തിന്റെ മധുര സ്പര്‍ശം..” .

shortlink

Related Articles

Post Your Comments

Related Articles


Back to top button