ഇന്ത്യയിലും വിദേശത്തും ഒരുപോലെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണ്‍. മലയാളികളുടെ വാലന്റൈന്‍സ് ഡേ മനോഹരമാക്കാൻ സണ്ണി ലിയോൺ വീണ്ടും കൊച്ചിയിലെത്തുകയാണ്. ഈ വാർത്ത ആരാധകരെ ഏറെ സന്തോഷിപ്പിക്കുകയാണ്.വാലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്ക് വര്‍ണശോഭ അണിയാനാണ് സണ്ണി കൊച്ചിയിലെത്തുന്നത്.
എംകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍, നക്ഷത്ര എന്റര്‍ടെയ്ന്‍മെന്റ്സ് എന്നിവര്‍ ചേര്‍ന്നാണ് വാലന്റൈന്‍സ് നൈറ്റ് 2019 സംഘടിപ്പിക്കുന്നത്. സണ്ണി ലിയോണിനെ കൂടാതെ നിരവധി പ്രമുഖര്‍ അരങ്ങിലെത്തുന്ന വേദിയാണ് ഒരുങ്ങുന്നത്. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14ന് അങ്കമാലി അഡ്ലക്സ് സെന്ററില്‍ വൈകുന്നേരം ആറിനാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുന്ന പരിപാടി ആരംഭിക്കുന്നത്. വയലനിസ്റ്റ് ശബരീഷ്, ഗായിക തുളസി കുമാര്‍, മഞ്ജരി തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
ഇത് രണ്ടാം വട്ടമാണ് സണ്ണി ലിയോണ്‍ കൊച്ചിയിലെത്തുന്നത്. നേരത്തെ, ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനായാണ് താരം എത്തിയത്. അന്ന് കൊച്ചിയില്‍ സണ്ണിയെ കാണാന്‍ ജനങ്ങളുടെ പ്രവാഹമായിരുന്നു. മലയാള ചിത്രത്തില്‍ ആദ്യമായി സണ്ണി ലിയോണ്‍ എത്തുന്നുവെന്ന വാര്‍ത്തകള്‍ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് താരം വീണ്ടും കൊച്ചിയിലെത്തുന്നത്.
Post Your Comments