Latest NewsKerala

മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍

വയനാട്: മഞ്ജു വാര്യരുടെ വീടിന് മുന്നില്‍ സമരത്തിനൊരുങ്ങി ആദിവാസികള്‍. മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന ആരോപണവുമായാണ് ആദിവാസികള്‍ രംഗത്തെത്തിയത്. വയനാട് പരക്കുനി കോളനിയിലെ ആദിവാസികളാണ് നടിക്കെതിരെ പരസ്യമായി രംഗത്തുവന്നത്.

ഒന്നര വര്‍ഷം മുന്‍പാണ് വീട് വാഗ്ദാനവുമായി മഞ്ജു വാര്യര്‍ ആദിവാസി കോളനിയിലെത്തിയത്. ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് പദ്ധതിയും തയ്യാറാക്കി, പക്ഷെ നാളിതുവരെയായിട്ടും പ്രാരംഭ പ്രവര്‍ത്തനം പോലും നടത്തില്ലെന്നാണ് ആദിവാസികളുടെ ആക്ഷേപം

57 കുടംബങ്ങളാണ് കോളനിയിലുള്ളത്. മഞ്ജുവാര്യരുടെ വാഗ്ദാനം വന്നതോടെ മറ്റ് പദ്ധതികളൊന്നും ഇവര്‍ക്ക് ലഭിക്കാതായി. വീട് പുതുക്കി പണിയുന്നതിനോ പുനര്‍ നിര്‍മ്മാണത്തിനോ സഹായവും ലഭിക്കുന്നില്ലെന്ന് ആദിവാസികള്‍ കുറ്റപ്പെടുത്തി. ഈ സാഹചര്യത്തില്‍ ഈ മാസം 13 ന് നടിയുടെ തൃശൂരിലെ വീടിന് മുന്നില്‍ കുടില്‍കെട്ടി സമരം നടത്തുമെന്ന് ആദിവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button