കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ പരിക്കേറ്റ് ഹെെക്കോടതിയില്‍ നഷ്ട പരിഹാരം തേടിയ സ്ത്രീയുടെ ഹര്‍ജിയിലുളള വിധി പിന്നീടത്തേക്ക് പറയാനായി കോടതി നീട്ടി വെച്ചു. മട്ടാഞ്ചേരി സ്വദേശി സരോജത്തിന്റെ ഹര്‍ജിയിലുളള വിധിയാണ് നീട്ടിയത്. രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്കണമെന്നാണ് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
ശബരിമല പമ്ബാ ഗണപതി ക്ഷേത്രത്തിനു സമീപത്ത് വെച്ചു അകാരണമായി പോലീസ് മര്‍ദ്ദിച്ചു എന്നാണ് സരോജത്തിന്റെ പരാതി.
സരോജം ശബരിമലയില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ സജീവ പങ്കാളിയാണെന്നും പരിക്കേറ്റിട്ടുണ്ടെങ്കില്‍ അതിന് ഉത്തരവാദി അവര്‍ തന്നെയാണെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വാദിച്ചു. നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്നും സ്റ്റേറ്റ് അറ്റോര്‍ണി കോടതിയില്‍ വിശദമാക്കി.
നേരത്തെ സരോജം ശബരിമലയില്‍ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചെന്ന് കാണിച്ച് പൊലീസ് കേസെടുത്തതായും റിപ്പോര്‍ട്ടുണ്ട്. സരോജം ഹെെക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിന് ശേഷമാണ് പോലീസ് ഇവര്‍ക്കെതിരെ കേസെടുത്തിരുന്നത്.
Post Your Comments