ന്യൂഡല്‍ഹി: പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് മണിക്കൂറിനുളളില്‍ അവരെ പിന്തുടരാന് എത്തിയത് പതിനായിരങ്ങളാണ്. പ്രിയങ്കാ ഗാന്ധി ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചെന്ന വിവരം കോണ്‍ഗ്രസ് നേരത്തെ ഔദ്യോഗികമായി ട്വീറ്റ് ചെയ്തിരുന്നു. ഫെബ്രുവരി 11-നാണ് ട്വിറ്റര്‍ അക്കൗണ്ട് പ്രിയങ്ക ആരംഭിച്ചത്.
പുതിയ നേതാവിന് സര്‍വ പിന്തുണയുമായി പിങ്ക് ആര്‍മി എന്ന പേരില്‍ പ്രിയങ്കാ സേനയും യു.പിയിലുണ്ട്. പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞാണ് പിങ്ക് ആര്‍മി അംഗങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.
Post Your Comments