മനാമ: ഹൃദയാഘാതത്തെ തുടര്‍ന്ന് ബഹ്‌റൈനിൽ പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ പാവറട്ടി സ്വദേശി എബി തോമസ് (32) ആണ് മരിച്ചത്. ബഹ്റൈന്‍ ടെക്നിക്കല്‍ സര്‍വീസ് ജീവനക്കാരനായിരുന്നു ഇദ്ദേഹം. സുഖമില്ലാതായതിനെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ എബി ചികിത്സ തേടിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രാവിലെ വീട്ടിലെ കിടക്കയില്‍ എബിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ 10 വര്‍ഷമായി ബഹ്‌റൈനിൽ ജോലി ചെയ്‌ത് വരികയിരുന്നു ഇദ്ദേഹം. ഭാര്യ അന്ന മറിയ ഏഷ്യന്‍ സ്കൂള്‍ അധ്യാപികയാണ്.
Post Your Comments