തിരുവനന്തപുരം:അരികുവല്‍ക്കരിക്കപ്പെട്ടിരുന്ന ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിനൊപ്പം ചേര്‍ത്തു നിര്‍ത്താന്‍ വൈവിധ്യമാര്‍ന്ന പദ്ധതികളാണ് കഴിഞ്ഞ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയത്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് കൂടി പ്രാതിനിധ്യമുള്ള ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും ട്രാന്‍സ് ജെന്‍ഡര്‍ സെല്ലും രൂപീകരിച്ച് പദ്ധതികള്‍ തയ്യാറാക്കി. കൊച്ചി മെട്രോയില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് ജോലി നല്‍കി. വിദ്യാഭ്യാസ മേഖലയിലും മികച്ച പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയത്. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ സംവരണം ഏര്‍പ്പെടുത്തിയതും ഈ സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളിലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, പ്രത്യേക തുടര്‍വിദ്യാഭ്യാസ പരിപാടി എന്നിവയും നടപ്പാക്കി.
ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തിനായി സഹകരണ സംഘവും കുടുംബശ്രീ യൂനിറ്റും രൂപീകരിച്ചു. തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും തൊഴില്‍ പരിശീലനത്തിനുള്ള പദ്ധതിയും ആരംഭിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ധനസഹായം നല്‍കുന്ന പദ്ധതിയും, നിയമപരമായി വിവാഹം കഴിക്കുന്നതിന് ധനസഹായം നല്‍കുന്ന പദ്ധതിയും ആവിഷ്‌ക്കരിച്ച് നടപ്പാക്കുന്നു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗക്കാര്‍ക്ക് കെയര്‍ഹോം, ഷോര്‍ട്ട് സ്റ്റേ ഹോം തുടങ്ങിയ പദ്ധതികളും തയ്യാറാക്കുന്നുണ്ട്.
Post Your Comments