പറവൂര്‍: വര്‍ഗീയതയുടെ എ ടീമായാലും ബി ടീമായാലും ഇടതുപക്ഷം ശക്തമായി എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വര്‍ഗീയതയോടുള്ള സമരസപ്പെടല്‍ രീതി അവസാനിപ്പിച്ച് കോണ്‍ഗ്രസ് യഥാര്‍ഥ രാഷ്ട്രീയ പാര്‍ടിയാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. സിപിഐ എം പറവൂര്‍ ഏരിയ കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപിയെ പരാജയപ്പെടുത്താന്‍ ചില നിബന്ധനകളുടെ അടിസ്ഥാനത്തില്‍ ഇടതുപക്ഷവുമായി സഹകരിക്കാമെന്നാണ് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറയുന്നത്. ബോധമുണ്ടെങ്കില്‍ ഇത്തരം കാര്യങ്ങള്‍ പറയില്ല. കോണ്‍ഗ്രസും അതിന്റെ നേതാക്കളും മോഹവലയത്തില്‍പ്പെട്ടിരിക്കുകയാണ്. ഒരുകാലത്ത് രാജ്യം ഭരിച്ച പാര്‍ടിയാണത്. എന്നാല്‍ ഇന്ന് ശോഷിച്ചു. ജനവിരുദ്ധ നയങ്ങളാണ് അവര്‍ക്ക് തിരിച്ചടിയായത്. പല സംസ്ഥാനങ്ങളിലും പ്രാദേശിക പാര്‍ടികളാണ് പ്രബലമായത്. ഇക്കാര്യം കോണ്‍ഗ്രസ് അംഗീകരിക്കണമെന്നും പിണറായി പറഞ്ഞു.
Post Your Comments