ഉറി : ജമ്മുവിലെ ഉറിയില്‍ സൈനിക ക്യാംപിന് നേരെ ഭീകരന്‍മാര്‍ ആക്രമത്തിന് മുതിര്‍ന്നെങ്കിലും ഇന്ത്യന്‍ സെെനികര്‍ ശ്രമം മുളയിലെ നുളളിയെറിഞ്ഞു. . അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഉറിയിലെ രജര്‍വാനി ആര്‍മി യൂണിറ്റിനു നേരെയാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്ക് ക്യാംപിന് നേരെ 4 ഭീകരര്‍ പാഞ്ഞടുത്തത്.
തുടര്‍ന്ന് സുരക്ഷാ സേന ഇവര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവയ്പ്പില്‍ ചിതറിയോടിയ ഇവര്‍ സമീപത്തെ വനത്തില്‍ ഒളിഞ്ഞിരിക്കുന്നതായാണ് സെെനികര്‍ കരുതുന്നത്. ഇവിടെ ഇപ്പോള്‍ വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Post Your Comments