ബെര്‍ലിന്‍: നാസി ഏകാധിപതി അഡോള്‍ഫ് ഹിറ്റ്ലറുടെ ലേലത്തിൽ വെച്ച വസ്തുക്കൾ വിറ്റുപോയില്ല. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം നാസികളെ വിചാരണ ചെയ്ത ന്യൂറംബര്‍ഗിലായിരുന്നു ലേലം. ഹിറ്റ്ലറുടെ പെയിന്റിങ്ങുകൾ അടക്കമുള്ള വസ്തുക്കളാണ് ഭീമമായ തുകയ്ക്ക് വിൽക്കാൻ വെച്ചത്.
അഞ്ചു പെയിന്റിംഗുകളും സ്വസ്തിക ചിഹ്നമുള്ള ചാരുകസേരയും അടക്കമുള്ള വസ്തുക്കളാണ് ദ വെയ്ഡ്ലര് കമ്പനി ലേലത്തിനു വച്ചത്. 630 യൂറോയ്ക്ക് ഒരു മേശവിരിയും 5500 യൂറോയ്ക്ക് ഒരു പൂപ്പാത്രവും ആളുകള്‍ വാങ്ങിക്കൊണ്ടുപോയി. എന്നാല്‍ സ്വസ്തിക ചിഹ്നമുള്ള ചൂരല്‍ക്കസേര അടക്കമുള്ളവ വിറ്റുപോയില്ല.
ഹിറ്റ്ലറുടെ ഒപ്പോടുകൂടിയ പ്രകൃതിദൃശ്യ വാട്ടര്കളറിന് 51,000 ഡോളറാണ് വില പ്രതീക്ഷിച്ചിരുന്നത്.’ഹിറ്റ്ലര്‍’ എന്നു കയ്യൊപ്പിട്ടിട്ടുള്ള ചിത്രങ്ങള്‍ വ്യാജമായിരിക്കാമെന്ന അഭ്യൂഹവും പ്രചരിച്ചിരുന്നു.
Post Your Comments