KeralaLatest NewsNews

മലപ്പുറത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു; രോഗബാധിതര്‍ പ്രതിരോധ കുത്തിവെപ്പെടുക്കാത്തവര്‍

മലപ്പുറം: മലപ്പുറത്ത് മഞ്ചേരിയിലും സമീപപ്രദേശമായ കുഴിമണ്ണയിലും ഡിഫ്റ്റീരിയ സ്ഥിതീകരിച്ചു. പതിനാലും പതിമൂന്നും വയസുള്ള കുട്ടികള്‍ക്കാണ് ഡിഫ്റ്റീരിയ സ്ഥിരീകരിച്ചത്. പനിയും മൂക്കൊലിപ്പും മൂലം ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചതിനെത്തുടര്‍ന്ന് നടത്തിയ പരിശോധയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്തവരാണ്.

2018ല്‍ 6 പേര്‍ക്കും 2017ല്‍ 31 പേര്‍ക്കും 2016ല്‍ 41 പേര്‍ക്കും ജില്ലയില്‍ ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു. വാക്‌സിന്‍ വിരുദ്ധ പ്രചാരണം മൂലം നിരവധി ആളുകളാണ് പ്രതിരോധ കുത്തിവെയ്പ്പുകള്‍ എടുക്കാതെയുള്ളത്. ഇങ്ങനെ കുത്തിവെപ്പ് എടുക്കാത്തത് മാതാപിതാക്കളുടെ തീരുമാനം കൊണ്ട് മാത്രമല്ലെന്നും ഇതിന് പിന്നില്‍ ബാഹ്യ ശക്തികളുണ്ടെന്നും മലപ്പുറം ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ മുഹമ്മദ് ഇസ്മായില്‍ പറയുന്നു. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button