തിരുവനന്തപുരം: സിപിഎം-കോണ്‍ഗ്രസ് സഹകരണത്തിനു കേരളത്തിലും സാധ്യതയുണ്ടെന്ന കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്. ഒന്നിച്ചുനില്‍ക്കാം എന്ന മുല്ലപ്പള്ളിയുടെ അപഹാസ്യനിലപാടിന് മറുപടിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
അദ്ദേഹത്തിന് അല്‍പ്പമെങ്കിലും സെന്‍സുണ്ടെങ്കില്‍ ഒരുമിച്ച് നില്‍ക്കണമെന്ന് പറയില്ലെന്നും പിണറായി കൂട്ടിച്ചേര്‍ത്തു. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആദ്യം കോണ്‍ഗ്രസ് സ്വീകരിക്കണമെന്നും പിണറായി പ്രതികരിച്ചു.
Post Your Comments