NewsAutomobile

ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ അറായ്

 

ഇലക്ടിക്ക് വാഹനങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കാനുള്ള നീക്കവുമായി ARAI. മുച്ചക്ര വാഹനങ്ങള്‍ ഇലക്ട്രിക്കായി മാറ്റുകയോ അല്ലെങ്കില്‍ ഇവ പൂര്‍ണമായി തിരിച്ച് വിളിച്ച് പുത്തന്‍ ഇലക്ട്രക്ക് മുച്ചക്ര വാഹനങ്ങള്‍ നല്‍കുകയോ ചെയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ‘ ARAI.

ഇലക്ട്രിക്ക് വാഹന ശ്രേണിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണമെങ്കില്‍ ARAI വിചാരിച്ചത് കൊണ്ട് മാത്രമായില്ലെന്നും, രാജ്യത്തെ വാഹന നിര്‍മ്മാതാക്കളും മുന്‍കൈ എടുത്താലെ ഇത് വിജയകരമായി പൂര്‍ത്തിയാക്കാനാവൂ എന്നും ARAI ഡയറക്ടറായ രശ്മി ഹേമന്ത് കൂട്ടിച്ചേര്‍ത്തു.

ഇരുചക്ര വാഹനങ്ങളിലെ വൈദ്യുതീകരണവും ഇത് പോലെ തന്നെ മുഖ്യമായ ഘടകം തന്നെയാണ്. എന്നാല്‍ ഭൂരിഭാഗം ഇന്ത്യക്കാരും ആഗ്രഹിക്കുന്നത് ഉയര്‍ന്ന പ്രകടനക്ഷമതയും ദീര്‍ഘദൂര യാത്രയ്ക്കും സഹായകമായ ഇരുചക്ര വാഹനങ്ങളാണ്. നിലവില്‍ ഇത്തരത്തിലുള്ള ഇലക്ട്രിക്ക് ഇരു ചക്ര വാഹനങ്ങള്‍ ഇന്ത്യയില്‍ ലഭ്യമല്ല. എന്നാല്‍, ഇലക്ട്രിക്ക് സ്‌കൂട്ടര്‍ ശ്രേണിയില്‍ ഇതിനോടകം തന്നെ ഏഥര്‍ എനര്‍ജിയും ഒഖിനാവയും തങ്ങളുടെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞു.

ഇലക്ട്രിക്ക് വാഹനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമാവണമെങ്കില്‍ ബസുകള്‍, ട്രക്കുകള്‍, ക്യാബുകള്‍, ഓട്ടോറിക്ഷകള്‍ തുടങ്ങിയ പൊതു ഗതാഗത വാഹനങ്ങളില്‍ പരീക്ഷിക്കുകയായിരിക്കും ഫലപ്രദമെന്നാണ് ARAI -യുടെ വാദം. നിലവില്‍ ചില വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക്ക് ബസുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ട്രക്ക് പോലുള്ള വലിയ വാഹനങ്ങളിലെ വൈദ്യുതീകരണം ഇപ്പോഴും ശൈശവ ദിശയിലാണെന്നും ARAI പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button