ചെന്നൈ ; ഇലക്ട്രിക് വാഹന രംഗത്തേക്ക് കാലെടുത്ത് വെച്ച് ടിവിഎസ്
ബംഗളൂരുവിലെ ഇലക്ട്രിക് ഇരുചക്ര വാഹന – ഊർജ സ്റ്റാർട്ടപ്പായ അൾട്രാവയലറ്റ് ഓട്ടോമോട്ടീവ് ലിമിറ്റഡിന്റെ 14.78 ശതമാനം ഓഹരി വാങ്ങി കൊണ്ടാണ് ടിവിഎസ് ഇലക്ട്രിക് വാഹന രംഗത്തേക്ക് കാലെടുത്ത് വെച്ചത്. അഞ്ചു കോടി രൂപയുടെ ഇടപാടാണ് നടത്തിയതെന്ന് ടിവിഎസ് സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിൽ വ്യക്തമാക്കി.
ബംഗളൂരു ബിഎംഎസ് കോളജ് ഓഫ് എൻജിനിയറിംഗിലെ പൂർവവിദ്യാർഥികളായ നീരജ് രാജ്മോഹനും നാരായൺ സുബ്രഹ്മണ്യവും ചേർന്ന് 2015 ഡിസംബറിലാണ് അൾട്രാ വയലറ്റ് എന്ന സ്റ്റാർട്ടപ് കമ്പനി തുടങ്ങിയത്. 2016-17 സാന്പത്തികവർഷം 3.21 ലക്ഷം രൂപയാണ് അൾട്രാവയലറ്റിന്റെ വരുമാനം. മൂന്നു മോഡലുകൾ പരീക്ഷണാടിസ്ഥാനത്തിൽ നിർമിച്ചെങ്കിലും ഇതുവരെ നിരത്തിൽ എത്തിയിട്ടില്ല.
Post Your Comments