Latest NewsKeralaIndia

പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതെന്ന് തുറന്നടിച്ച് ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത

പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്റെ ഫലമായിരുന്നു പ്രളയമെന്നും അദ്ദേഹം പറഞ്ഞു.

കോഴഞ്ചേരി :കേരളത്തെ വിഴുങ്ങിയ മഹാപ്രളയത്തിന് കാരണം ഡാമുകള്‍ ഒരുമിച്ച്‌ തുറന്ന് വിട്ടതാണെന്ന് മാര്‍ത്തോമ്മാ സഭാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത. 124-ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രളയം ബുദ്ധിമോശം കൊണ്ട് ഉണ്ടായതാണ്. പ്രകൃതിയെ അശാസ്ത്രീയമായി കൈകാര്യം ചെയ്തതിന്റെ ഫലമായിരുന്നു പ്രളയമെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ പ്രളയത്തിന് കാരണം പ്രവചനാതീത മഴയാണെന്ന് മാത്യു ടി.തോമസ് എം.എല്‍.എ പറഞ്ഞു. കേരളത്തിലെ ഡാമുകളുടെ സംഭരണ ശേഷിയുടെ പത്തിരട്ടിയിലധികം മഴയാണ് പ്രളയ ദിവസങ്ങളില്‍ പെയ്തതെന്നും അദ്ദേഹം പറഞ്ഞു.മര്‍ത്തോമാ സഭാദ്ധ്യക്ഷന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button