Latest NewsKerala

ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് മരണം

കണ്ണൂര്‍: ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച്‌ മൂന്ന് മരണം.ഇരിട്ടി സ്വാദേശി പ്രകാശന്‍, അര്‍ജുനന്‍, ആകാശ് എന്നിവരാണ് മരിച്ചത്. കണ്ണൂര്‍ വാരത്തിന് സമീപം ഓട്ടോറിക്ഷയും ബുള്ളറ്റ് ബൈക്കുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വാരത്ത് ചതുരക്കിണറിന് സമീപത്താണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അതേസമയം പയ്യന്നൂര്‍ ദേശീയപാതയിലും ഇന്നലെ അപകടം നടന്നിരുന്നു.വെള്ളൂര്‍ പുതിയങ്കാവില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ലോറിയിലും ഓട്ടോയിലും കാറിടിക്കുകയായിരുന്നു. ഓട്ടോ ഡ്രൈവര്‍ കോറോം നോര്‍ത്ത് ചാലക്കോട്ടെ കെ.വി.സുധാകരന്‍ (54), കാര്‍യാത്രികരായ ചെറുവത്തൂര്‍ മടക്കരയിലെ മടപ്പുര ഹൗസില്‍ നജീബ് (21), മടക്കര തുരുത്തിയിലെ പഴയ പുതിക്കാവ് സമദ് (21), ചെറുവത്തൂരിലെ ഫാത്തിമ മന്‍സിലില്‍ റിസ്വാന്‍ (18) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button