Latest NewsKerala

എന്‍റെ ഫോൺ കട്ട് ചെയ്യാൻ സബ് കളക്ടർക്ക് അധികാരമില്ല; താൻ പോയി തന്‍റെ കാര്യം നോക്കെന്ന് രേണു രാജ് പറഞ്ഞതായും എസ് രാജേന്ദ്രൻ എംഎൽഎ

മൂന്നാർ: ദേവികുളം സബ് കളക്ടർ രേണു രാജിനോട് മാപ്പ് പറയില്ലെന്ന് വ്യക്തമാക്കി എസ് രാജേന്ദ്രൻ എംഎൽഎ. ഒരു പ്രമുഖ ചാനൽ നടത്തിയ ചർച്ച പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാപ്പ് പറയേണ്ടതുണ്ടെങ്കിൽ മാപ്പ് പറയുന്നതിൽ തെറ്റില്ലെന്നാണ് എന്‍റെ നിലപാട്. എന്നാൽ ഇവിടെ മാപ്പ് പറയില്ല. ചില സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ പറയേണ്ടി വരും. എന്‍റെ ഫോൺ കട്ട് ചെയ്യാൻ സബ് കളക്ടർക്ക് അധികാരമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി സ്പീക്കർക്ക് പരാതി നൽകുമെന്നും എസ് രാജേന്ദ്രൻ എംഎൽഎ പറയുകയുണ്ടായി.

ഞാൻ നേരിട്ട് പോയി സബ് കളക്ടറെ കണ്ടപ്പോൾ തന്‍റെ കാര്യം താൻ നോക്ക്, എന്‍റെ കാര്യം ഞാൻ നോക്കാം’ എന്നാണ് രേണു രാജ് പറഞ്ഞത്. ഇവിടെ സർക്കാർ ഒരു നിലപാട് എടുത്തിട്ടുണ്ട്. സബ് കളക്ടർ ഇരിക്കുന്ന കെട്ടിടത്തിനടുത്ത് പണിത പുതിയ കെട്ടിടത്തിന് എല്ലാ അനുമതിയുമുണ്ടോ? പദ്ധതി പൂർത്തിയാക്കുന്ന സമയത്തല്ല എതിർപ്പ് പറയേണ്ടതെന്നും രാജേന്ദ്രൻ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button