അഹമ്മദാബാദ്: വിഎച്ച്പി ഓഫീസ് ഉടമസ്ഥതയെച്ചൊല്ലി ഗുജറാത്തില്‍ ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടി. വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പ്രവര്‍ത്തകരും പ്രവീണ്‍ തൊഗാഡിയയുടെ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) പ്രവര്‍ത്തകരുമാണ് കെട്ടിട ഉടമസ്ഥതയുടെ പേരില്‍ തമ്മില്‍ത്തല്ലിയത്. ഗുജറാത്തിലെ പല്‍ഡിയില്‍ എഎച്ച്പി ഉപയോഗിക്കുന്ന ഡോ. വണികര്‍ സ്മാരക ഭവന്‍ ഓഫീസ് കെട്ടിടത്തിന്റെ പേരിലാണ് തര്‍ക്കം. സംഘര്‍ഷം നടന്ന സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു.
കോടതിയുടെ അനുമതിയോടെ ഉപയോഗിക്കുന്ന കെട്ടിടത്തില്‍നിന്ന് തങ്ങളെ തല്ലി പുറത്താക്കാന്‍ വിഎച്ച്പി ശ്രമിക്കുകയാണെന്ന് എഎച്ച്പി പറഞ്ഞു. വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റായിരുന്ന പ്രവീണ്‍ തൊഗാഡിയയുടെ പുതിയ രാഷ്ട്രീയ പാര്‍ടി ഹിന്ദുസ്ഥാന്‍ നിര്‍മല്‍ ദള്‍ ഡല്‍ഹിയില്‍ പ്രഖ്യാപിച്ച ദിവസമാണ് സംഘര്‍ഷം അരങ്ങേറിയത്. പുതിയ പാര്‍ടി ഉണ്ടാക്കിയ തന്നെ ഭരണകക്ഷി വേട്ടയാടുകയാണെന്നും എഎച്ച്പി ഓഫീസായ വണികര്‍ ഭവന്‍ പൊലീസ് ആക്രമിക്കുകയാണെന്നും തൊഗാഡിയ ആരോപിച്ചു.
Post Your Comments