ലഖ്‌നൗ/ ഹരിദ്വാര്‍: യുപിയിലും ഉത്തരാഖണ്ഡിലുമുണ്ടായ വിഷമദ്യദുരന്തത്തില്‍ മരണം 80 ആയി. യുപിയില്‍ 46 പേരും ഹരിദ്വാറില്‍ 34 പേരും മരിച്ചു. നിരവധിപേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.ഉത്തരാഖണ്ഡില്‍ എക്‌സൈസ് അധികൃതരും പൊലീസ് ഉദ്യോഗസ്ഥരുമടക്കം 17 പേരെ സസ്‌പെന്‍ഡ് ചെയ്ത് മജിസ്‌ട്രേട്ട് തല അന്വേഷണം പ്രഖ്യാപിച്ചു. യുപിയില്‍ ദുരന്തം നടന്ന ജില്ലകളിലെ എക്‌സൈസ് ഓഫീസര്‍മാരെയും 14 പൊലീസ് ഉദ്യോഗസ്ഥരെയും സംസ്ഥാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.
യുപിയിലെ സഹരണ്‍പുര്‍ ജില്ലയില്‍ 36 പേരും കുശിനഗറില്‍ ഒമ്പത് പേരുമാണ് മരിച്ചത്. സഹരണ്‍പുരില്‍ കനത്ത മഞ്ഞുവീഴ്ചയായതിനാല്‍ നിരവധി പേരെ ആശുപത്രിയിലെത്തിക്കാനായിട്ടില്ല. വിവിധ ആശുപത്രികളിലായി മരിച്ച മറ്റു പത്തുപേരുടെ മൃതദേഹങ്ങള്‍ പരിശോധിച്ചുവരികയാണ്. ഇവ വിശദമായ അന്വേഷണത്തിനായി സൂക്ഷിക്കാന്‍ സാധ്യതയുള്ളതായി ജില്ലാ മജിസ്‌ട്രേട്ട് അറിയിച്ചു. മുപ്പതിലധികംപേരെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments