സിംഗിൾ ആയവർക്ക് പ്രണയദിനത്തിൽ ഫ്രീ ചായ വാഗ്‌ദാനം ചെയ്‌ത് അഹമ്മദാബാദിലെ ‘എം.ബി.എ ചായ് വാല’. ഈ ആശയം മറ്റുള്ളവരിലേക്ക് എത്തിക്കാനായി എംബിഎ ചായ് വാലയുടെ ഉടമസ്ഥനായ പ്രഫുല്‍ ബില്ലോരെ ഫേസ്ബുക്കിൽ ഒരു ഇവന്റ് പേജും തയ്യാറാക്കിയിട്ടുണ്ട്. തിരക്കൊഴിവാക്കാനായി പ്രണയദിനത്തില്‍ വൈകിട്ട് 7 മണി മുതല്‍ 10 മണി വരെയാണ് ഫ്രീ ചായ ലഭിക്കുക. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും ഇവിടെ എത്തി ചായ കുടിക്കാവുന്നതാണ്. വരുന്നവര്‍ സിംഗിള്‍ ആണോ എന്ന് തെളിയിക്കേണ്ട ആവശ്യമില്ലെന്നും പക്ഷെ സത്യസന്ധരായിരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും പ്രഫുല്‍ പറയുന്നു. അഹമ്മദാബാദിലെ പ്രസിദ്ധമായ ഒരു കഫേയാണ് എം.ബി.എ ചായ് വാല.
Post Your Comments