രാമനാട്ടുകര: ഓവര്‍ ടേക്കിംഗിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ വിദ്യാര്‍ത്ഥികള്‍ ടൂറിസ്റ്റ് ബസിന് നേരെ വെടിയുതിര്‍ത്തു. കോഴിക്കോട് രാമനാട്ടുകരയിലാണ് കാറിലെത്തിയ സംഘം ബസിനു നേരെ വെടിവെച്ചത്. എയര്‍ ഗണ്‍ ഉപയോഗിച്ചാണ് വെടിയുതിര്‍ത്തത്. സംഭവത്തില്‍ രണ്ട് വിദ്യാര്‍ത്ഥികളെ ഫറോക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 12 മണിക്ക് രാമനാട്ടുക്കര മേല്‍രപ്പാലത്തിലാണ് സംഭവം നടന്നത്. ദേശീയ പാതയിലൂടെ മലപ്പുറത്തേയ്ക്ക് പോയ ടൂറിസ്റ്റ് ബസും
കാറില്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥികളും ഓവര്‍ടേക്ക് ചെയ്തതിനെ ചൊല്ലി തര്‍ക്കമുണ്ടായി. പലതവണ ബസിനെ മറികടന്ന് വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തി സൃഷ്ടിച്ചു. തുടര്‍ന്ന് ബസിലെ ജീവനക്കാരും വിദ്യാര്‍ത്ഥികളും തര്‍ക്കമുണ്ടാവുകയായിരുന്നു.
എന്നാല്‍ പിന്നീട് ബസ് രാമനാട്ടുക്കര മേല്‍പ്പാലത്തില്‍ എത്തിയപ്പോള്‍ വിദ്യാത്ഥികള്‍ എയര്‍ഗണ്‍ ഉപയോഗിച്ച് ബസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് ബസ് ജീവനക്കാര്‍ പോലീസില്‍ വിവരമറിയിക്കുകയും അന്വേഷണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉപയോഗിച്ച കാര്‍ കണ്ടെത്തുകയുമായിരുന്നു. രാമനാട്ടുകര സ്വദേശികളായ രണ്ട് വിദ്യാര്‍ത്ഥികളയാണ് പോലീസ് കസ്‌ററഡിയിലെടുത്തു. കാര്‍ വാടകയ്‌ക്കെടുത്തതാണെന്നും പോലീസ് കണ്ടെത്തി.
ലൈസന്‍സ് ആവശ്യമില്ലാത്ത എയര്‍ഗണ്ണാണ് ഇവര്‍ ഉപയോഗിച്ചത്. സംഭവശേഷം നിര്‍ത്താതെ പോയ ബസും പോലീസ് കണ്ടെത്തി.
അതേസമയം ഇവര്‍ പരാതിയില്ലെന്ന് അറിയിച്ചതായി പോലീസ് വ്യക്തമാക്കി.
Post Your Comments