![](/wp-content/uploads/2019/02/robbery-1.jpg)
കറ്റാനം : വീടിന്റെ ചിമ്മിനി തുരന്ന് മോഷണം. മോഷണത്തിൽ 12 പവനും പതിനയ്യായിരത്തോളം രൂപയും നഷ്ടമായി. ഭരണിക്കാവ് ഇല്ലത്ത് ജംക്‌ഷനു സമീപം ഇല്ലത്ത് ബംഗ്ലാവിൽ വിശ്വനാഥന്റെ വീട്ടിൽ ആളില്ലാത്ത സമയത്തായിരുന്നു കവർച്ച. ചിമ്മിനിയുടെ ഭിത്തി തുരന്ന് കയറിൽ തൂങ്ങി ഇറങ്ങിയ മോഷ്ടാവ് കിടപ്പുമുറികളിലെ അലമാരകൾ കുത്തിപ്പൊളിച്ചായിരുന്നു മോഷണം.
ബന്ധുവീട്ടിൽ പോയ വീട്ടുകാർ രാത്രി തിരികെ എത്തിയപ്പോഴാണു വിവരം അറിയുന്നത്. അടുക്കള വാതിൽ തുറന്നു കിടന്നിരുന്നു. മുറിക്കുള്ളിലെ സാധനങ്ങൾ വാരി വലിച്ചിട്ട നിലയിൽ ആയിരുന്നു. കുറത്തികാട് പോലീസും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. മോഷ്ടാവ് ഉപയോഗിച്ച ടോർച്ച് ലൈറ്റ്, ഹാക്സോ ബ്ലേഡ് എന്നിവ മുറിക്കുള്ളിൽ നിന്ന് കണ്ടെടുത്തു.രണ്ടാഴ്ചയ്ക്കുള്ളിൽ കറ്റാനത്തെ രണ്ടാമത്തെ മോഷണമാണിത്.
Post Your Comments