ഗുണ്ടൂര്‍: കേന്ദ്രസര്‍ക്കാരിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന ഡല്‍ഹി ഉപവാസത്തിനെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആന്ധ്രപ്രദേശിലെ ഗുണ്ടൂരില്‍ നടന്ന റാലിയില്‍ ്പ്രസംഗിക്കുന്നതിനിടെയാണ് നായിഡുവിനെതിരെ മേദി തുറന്നടിച്ചത്. ചന്ദ്രബാബു നായിഡു ചതിയനാണെന്ന് മോദി പറഞ്ഞു.
ആന്ധ്രയിലെ ജനങ്ങളുടെ പണം ചെലവാക്കി നായിഡുവും കൂട്ടരും നാളെ ഫോട്ടോ എടുക്കാന്‍ ഡല്‍ഹിയിലേയ്ക്ക് വരുന്നുണ്ടെന്നാ3യിരുന്നു മോദിയുടെ പരിഹാസം. നായിഡു വളരെ മുതിര്‍ന്ന മനുഷ്യനാണ്. പുതിയ പുതിയ മുന്നണികളിലേക്ക് മാറുന്ന കാര്യത്തിലാണ് നായിഡു മുതിര്‍ന്നത്. അതേപോലെ തോല്‍വികളില്‍ നിന്ന് തോല്‍വികള്‍ ഏറ്റുവാങ്ങുന്നതിലും നായിഡു മുതിര്‍ന്ന ആളാണ്. ആളുകളെ പിന്നില്‍ നിന്ന് കുത്തുന്നതിലും നായിഡു ഏറെ മുതിര്‍ന്ന ആളാണ്. ഞാന്‍ ഇതിലൊന്നും മുതിര്‍ന്ന ആളല്ലെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് മുക്ത ഭാരതം ആഗ്രഹിച്ച എന്‍ടി രാമറാവുവിനെ പിന്നില്‍ നിന്നും കുത്തിയ ചതിയനാണ് ചന്ദ്രബാബു നായിഡു. സ്വന്തം പാര്‍ട്ടിയുടെ നിലപാടില്‍ എന്‍ടിആര്‍ ഇപ്പോള്‍ ദുഃഖിക്കുന്നുണ്ടാകുമെന്നും മോദി പറഞ്ഞു. ടിഡിപി എന്‍ഡിഎ വിട്ടതിന് ശേഷം മോദിയുടെ ആദ്യത്തെ ആന്ധ്രപ്രദേശ് സന്ദര്‍ശനമാണ് റാലിയോടെ നടന്നത്.
സംസ്ഥാന മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 11-നാണ് ഡല്‍ഹിയില്‍ സമരം നടക്കുന്നത്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുക. ആന്ധ്ര വിഭജനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദ്ധാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
സമരാനുകൂലികള്‍ക്ക് യാത്ര ചെയ്യാന്‍ 20 കമ്പാര്‍ട്ട്‌മെന്റുകള്‍ വീതമുള്ള രണ്ട് സ്പെഷ്യല്‍ ട്രെയിനുകളാണ് സര്‍ക്കാര്‍ വാടകയ്‌ക്കെടുത്തിരിക്കുന്നത്. ഇിതിനായി 1.12 കോടി രൂപയാണ് സര്‍ക്കാര്‍ വഹിക്കുന്നത്.
Post Your Comments