ജയ്പുര്‍: പന്നിപ്പനി ബാധിച്ച് രാജസ്ഥാനില്‍ അഞ്ചുപേര്‍ കൂടി മരിച്ചു. ഈ വര്‍ഷം മാത്രം സംസ്ഥാനത്ത് ഈ രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 105 ആയി. ബാര്‍മര്‍, ഗംഗാനഗര്‍, ഭില്‍വാര എന്നിവിടങ്ങളിലാണ് ആളുകള്‍ മരിച്ചത്. കഴിഞ്ഞ ദിവസവും 61 പേരില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിന്നു. ഇതോടെ സംസ്ഥാനത്ത് പന്നിപ്പനി ബാധിച്ചവരുടെ ആകെ എണ്ണം 2854 ആയി. ജയ്പൂരിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോധബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments