ജയ്പൂര്‍: രാജസ്ഥാനും ഇന്‍ഡോറും പന്നിപ്പനി ഭീതിയിൽ. ഇവിടെ വന്‍തോതില്‍ പന്നിപ്പനി പടരുന്നെന്നാണ് റിപ്പോര്‍ട്ട്. രണ്ടിടങ്ങളിലെയും ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച കണക്കുകള്‍ പുറത്ത് വിട്ടത്. രാജസ്ഥാനില്‍ ജനുവരി ഒന്നു മുതല്‍ 28 വരെ 1,911 പേര്‍ക്കാണ് പന്നിപ്പനി സ്ഥിരീകരിച്ചത്. ഇവിടെ പനിബാധയേത്തുടര്ന്ന് ആകെ 75 പേര് മരണമടയുകയും ചെയ്തു.
ഇന്‍ഡോറിലും വ്യാപകമായി പന്നിപനി പടരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇവിടെ ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള കണക്കുകള്‍ പ്രകാരം 40 പേര്‍ക്കാണ് പന്നിപ്പനിബാധ സ്ഥിരീകരിച്ചത്. 13 പേര് മരണത്തിന് കീഴടങ്ങുകയും ചെയ്തു. ഇന്‍ഡോറില്‍ പന്നിപ്പനിക്കു പുറമേ ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നുണ്ട്. കഴിഞ്ഞ നാലു മാസത്തിനിടെ ഇവിടെ 350 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ ഒരാള്‍ മരണപ്പെടുകയും ചെയ്തു.
Post Your Comments