ലണ്ടന്‍: ആര്‍ത്തവത്തെകുറിച്ച് മടിയില്ലാതെ ഇനി സംസാരിക്കാം.
സ്മാർട്ട് ഫോണുകളില്‍ ആര്‍ത്തവ ഇമോജികൾ എത്തുന്നു. വരുന്ന മാര്‍ച്ചോടെ ഇത് പ്രാബല്യത്തിലാകും. യുകെ ആസ്ഥാനമാക്കിയുള്ള പ്ലാന്‍ ഇന്റര്‍നാഷണല്‍ എന്ന ഏജന്‍സിയുടെ ക്യാംപെയിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു ആര്‍ത്തവ ഇമോജി സ്മാര്‍ട്ട്ഫോണുകളില്‍ വരുന്നത്.
2017 മുതൽ ആർത്തവ ഇമോജികൾ യുണികോഡിൽ ഉൾപ്പെടുത്താനുള്ള ശ്രമങ്ങളിലായിരുന്നു യു കെ പ്ലാൻ ഇന്റർനാഷണൽ . പല ഡിസൈനുകളും തള്ളിക്കളഞ്ഞിട്ടും, പലയിടത്തുനിന്നും ആക്ഷേപങ്ങൾ വന്നിട്ടും തളരാതെ ഒടുവിൽ അവർ തങ്ങളുടെ ലക്ഷ്യത്തിൽ എത്തുക തന്നെ ചെയ്തു.
ആർത്തവ രക്തം പറ്റിയ ഒരു അടിവസ്ത്രം, ആർത്തവം സൂചിപ്പിക്കുന്ന ഒരു കലണ്ടർ താള്, പുഞ്ചിരിക്കുന്ന ഒരു രക്തത്തുള്ളി, ഗർഭപാത്രം മുതലായവയുടെയൊക്കെ മാതൃകയിലാണ് ഇമോജികൾ ഡിസൈൻ ചെയ്തിരിക്കുന്നത്.
Post Your Comments